യുവതലമുറയെ വഴി തെറ്റിക്കുന്ന ലഹരി

കൂട്ടുകാരെ
           ഇന്ന് നമ്മുടെ തലമുറ നേരിടുന്ന എറ്റവും വലിയ വിപത്താണ് ലഹരിയുടെ ദുരുപയോഗം അവർ അറിയാതെയോ അറിഞ്ഞോ ഇതിലേക്ക് സ്വയം വഴുതി വീഴുകയാണ് ചെയ്യുന്നത്. ഇതിന്റെ അമിത ഉപയോഗം മനുഷ്യ ശരീരത്തിൽ ക്യാൻസർ പോലെയുള്ള മാരക അസുഖങ്ങൾക്ക് കാരണമാവുകയും ക്രൂരമായ മരണത്തിലേക്ക് അവരെ വഴി തിരിക്കുകയും ചെയ്യുന്നു. ഇതിന്റെ ദുരുപയോഗം മൂലം സ്വന്തം മാതാപിതാക്കളെയും സഹോദരിമാരെയും കുട്ടികളെയും പോലും തിരിച്ചറിയാൻ ആകാതെ കൊടും ക്രൂരതകൾ ചെയ്യാൻ അവരെ വിധയമാക്കുന്നു. ഇന്ന് ഏതൊരു ചടങ്ങുകൾക്കും ലഹരിയുടെ ഉപയോഗം കുടിവരുക തന്നെ ആണ് ചെയ്യുന്നത്. ലഹരി ഇല്ലാത്ത ഒരു ആഘോഷം യുവതലമുറയ്ക്ക് ഇല്ലായെന്ന അവസ്ഥ ആണ് ഇപ്പോൾ ഉള്ളത്.ഭാവി യുവ തലമുറയുടെ വിനാശത്തിനു തന്നെ കാരണമായിക്കൊണ്ടിരിക്കുന്ന ലഹരിയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അവരെ ബോധവാന്മാരാക്കി ലഹരിയെന്ന ഭ്രമത്തിൽ നിന്നും അവരെ മോചിപ്പിച്ചാലെ പ്രതിബദ്ധത ഉള്ള ഒരു യുവതലമുറയേ സമൂഹത്തിൽ സൃഷ്ടിക്കാനാകു.

Comments